ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഏകാംഗ കമീഷൻ പൊതുജനങ്ങളിൽനിന്ന് വിവരം ശേഖരിക്കും. മരണം സംബന്ധിച്ച് വ്യക്തിപരമായ അറിവുള്ള കാര്യങ്ങളും തെളിവുകളും നേരിേട്ടാ പ്രതിനിധികൾ വഴിയോ കത്തുകൾ മുഖേനയോ ചെന്നൈയിലെ കമീഷൻ ഒാഫിസിൽ നൽകാം. ആവശ്യമുള്ള രേഖകളുടെ രണ്ട് സെറ്റ് പകർപ്പുകളാണ് നൽകേണ്ടത്. നവംബർ 22 വരെ തെളിവുകൾ സ്വീകരിക്കും.
മദ്രാസ് ഹൈകോടതി റിട്ട. ജസ്റ്റിസ് എ. അറുമുഖസ്വാമി വെള്ളിയാഴ്ച ദേശീയ ഹരിത ട്രൈബ്യൂണൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഒാഫിസിലെത്തി ചുമതല ഏറ്റെടുത്തു. ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലെ വേദനിലയത്തിൽ ഇൗമാസം മുപ്പതിന് ആദ്യ തെളിവെടുപ്പ് നടക്കും. കമീഷെൻറ പ്രവർത്തനങ്ങൾ സുതാര്യമായിരിക്കുെമന്നും ആരുടെയും സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ജസ്റ്റിസ് അറുമുഖസ്വാമി വ്യക്തമാക്കി. സെപ്റ്റംബർ 27ന് നിയമിച്ച കമീഷെൻറ പ്രവർത്തനം ഒരുമാസം കഴിഞ്ഞാണ് തുടങ്ങുന്നത്. മൂന്നുമാസത്തിനകം അന്വേഷണറിപ്പോർട്ട് സർക്കാറിന് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.