ചെന്നൈ: നിയമപരമായ തടസ്സമുള്ളതിനാൽ മുൻമുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ വിരലടയാളം ഹാജരാക്കാൻ കഴിയില്ലെന്ന് യൂണിക് െഎഡൻറിഫിക്കേഷൻ അതോറിറ്റി മദ്രാസ് ഹൈകോടതിെയ അറിയിച്ചു. ആധാർ വിവരങ്ങൾ പങ്കുവെക്കുന്നതിൽ തടസ്സമുണ്ട്. ആധാറിനായി നൽകിയ വിരലടയാളം പങ്കുവെക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അധികൃതർ കോടതിെയ ബോധിപ്പിച്ചു. അതിനിടെ ജയലളിതയുടെ വിരലടയാളം ഹാജരാക്കാൻ നിർേദശിച്ച മദ്രാസ് ൈഹകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എൻ. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
സ്റ്റേ വരുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വിരലടയാളത്തിെൻറ കമ്പ്യൂട്ടർ പതിപ്പ് ബംഗളൂരു പരപ്പന അഗ്രഹാര ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് കേസ് മദ്രാസ് ഹൈകോടതിയിൽ പരിഗണനക്ക് വന്നത്. തിരുപ്പറംകുൺട്രം തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ നിർേദശിച്ച് തെരെഞ്ഞടുപ്പ് കമീഷന് നൽകിയ അപേക്ഷയിൽ പതിച്ച ജയലളിതയുടെ വിരലടയാളത്തിെൻറ വിശ്വാസ്യത ചോദ്യംചെയ്ത് ഡി.എം.കെ സ്ഥാനാർഥി പി. ശരവണനാണ് ഹരജി നൽകിയത്. രോഗം ബാധിച്ച് അബോധാവസ്ഥയിലായിരുന്ന ജയലളിതയുടെ വിരലടയാളം മറ്റുള്ളവർ പതിപ്പിച്ചെന്നാണ് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.