ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണകാരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ.അറുമുഖസ്വാമി കമീഷെ ൻറ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് സുപ്രീംകോടതി. കമ്മീഷന്‍ പിരിച്ച് വിടാന്‍ നിര്‍ദേശം ന ല്‍കണമെന്ന് ആവശ്യപ്പെട്ട് ജയലളിതയെ ചികിത്സിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രി നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
ഏപ്രിൽ നാലിന് അറുമുഖസ്വാമി കമീഷന് അന്വേഷണം തുടരാൻ മദ്രാസ് ഹൈകോടതി അനുമതി നൽകിയിരുന്നു. അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കിയതായും കമീഷനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പോളോ ആശുപത്രി ഹരജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ കമീഷനെ പിരിച്ചുവിടാന്‍ മതിയായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അറുമുഖസ്വാമി കമ്മീഷന് അന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു.
തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ജയലളിതയ്ക്ക് മോശം ചികിത്സയാണ് നല്‍കിയതെന്ന് അന്വേഷണ കമ്മീഷന്‍ നേരത്തെ ആരോപിച്ചിരുന്നു. ജയലളിത ചികിത്സയിലിരിക്കെ തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു.
കടുത്ത പ്രമേഹവും രക്തസമ്മർദവുമുണ്ടായിരുന്ന ജയലളിത 2016 ഡിസംബർ അഞ്ചിനാണ് അപ്പോളോ ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതിനാൽ കമീഷനെ നിയോഗിച്ച് അന്വേഷിക്കണമെന്നുമുള്ള ആവശ്യമുയർന്നതിനെ തുടർന്നാണ് സർക്കാർ മദ്രാസ് ഹൈകോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് എ.അറുമുഖ സ്വാമി അധ്യക്ഷനായ കമീഷനെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.