ജയലളിത ആദ്യം ഡോക്ടറെ കാണാൻ സമ്മതിച്ചില്ല; ശശികല അന്വേഷണ കമീഷനിൽ 

ചെന്നൈ: കുളിമുറിയിൽ കുഴഞ്ഞുവീണ ജയലളിത ആദ്യം  ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചുവെന്ന് അണ്ണാ ഡി.എം.കെ വിമത നേതാവ് വി.കെ ശശികല. 2016 സെപ്റ്റംബർ 22നാണ് ജയ കുളിമുറിയിൽ വെച്ച് വീണത്. എന്നാൽ താൻ ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞെങ്കിലും ജയലളിത സമ്മതിച്ചില്ല. എന്നാൽ താൻ ഡോക്ടറെ വിളിച്ച് ആംബുലൻസ് അയക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ശശികല  കൂട്ടിച്ചേർത്തു. 

ജയലളിതയുടെ മരണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ അന്വേഷണ കമീഷനോട് ശശികല ഇക്കാര്യം അറിയിച്ചത്. 

ആശുപത്രിയിൽ വെച്ച് നാല് തവണ ജയലളിതയുമായുള്ള വിഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും എ.ഐ.ഡി.എം.കെ നേതാക്കളായ പന്നീർസെൽവം, എം തമ്പിദുരൈ എന്നിവർ ജയയെ കണ്ടിരുന്നുവെന്നും ശശികല അന്വേഷണ സംഘത്തോട് പറഞ്ഞു. 

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ ശ​ശി​ക​ല ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്. 

Tags:    
News Summary - Jayalalithaa Regained Consciousness In Ambulance, Sasikala Tells Inquiry Panel-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.