ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ഉൗട്ടി: അന്തരിച്ച തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയ​ുടെ ഉടമസ്​ഥതയിലുള്ള കോടനാട്​ എസ്​റ്റേറ്റുമായി ബന്ധ​പ്പെട്ട്​ വീണ്ടും ദുരൂഹ മരണം. എസ്​റ്റേറ്റിലെ അക്കൗണ്ടൻറ്​ ദിനേശ്​ കുമാർ (28) ആണ്​ കോത്തഗിരിയി​െല വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണ​പ്പെട്ടത്​. സംഭവത്തിൽ ദുരൂഹതയുണ്ട്​. മൂന്ന്​ അക്കൗണ്ടൻറുമാരിൽ ഒരാളാണ്​ ദിനേശ്​. 

എസ്​റ്റേറ്റി​െല സുരക്ഷ ജീവനക്കാ​രിൽ ഒരാളെ ഏപ്രിൽ 24ന്​ ഒരുസംഘം കൊലപ്പെടുത്തിയിരുന്നു. ബംഗ്ലാവിൽ കൊള്ള നടത്തിയതെന്ന്​ സംശയിക്കുന്ന സംഘത്തിലെ ഒരാൾ റോഡപകടത്തിൽ മരിക്കുകയും മറ്റൊരാൾക്ക്​ റോഡപകടത്തിൽ ഗുരുതര പരിക്കേൽക്കുകയും ചെയ്​തു. ഇൗ സംഭവത്തിൽ ഇയാളുടെ ഭാര്യയും മകളും മരിച്ചു. 
 

Tags:    
News Summary - jayalalitha's kodanad estate computer operator suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.