മുംബൈ: ഒരു കൈയിൽ ഭരണഘടന പിടിച്ച് മറുകൈ കൊണ്ട് അതിനെ ഞെരിക്കുന്നവരെ ജനങ്ങൾ തുറന്ന് കാട്ടണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലഹബാദ് ഹൈകോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏകസിവിൽകോഡ് നിലവിൽ വന്നാൽ മാത്രമേ ഇന്ത്യയിൽ ന്യൂനപക്ഷങ്ങളും ഭൂരിപക്ഷവും തമ്മിലുള്ള വിവേചനം അവസാനിപ്പിക്കാൻ സാധിക്കുവെന്നും യോഗി പറഞ്ഞു.
ലോകത്ത് മുഴുവൻ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങൾ അനുസരിച്ചാണ് നയങ്ങൾ നടപ്പാക്കുന്നത്. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ നമ്മൾ ബഹുമാനിക്കണം. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷവുമായുള്ള വ്യത്യാസം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ, സത്യത്തെ മറച്ചുവെക്കുകയാണ് ഇവർ ചെയ്യുന്നത്. രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാനാണ് ഇവർ എപ്പോഴും ശ്രമിക്കുന്നതെന്നതും യോഗി ആരോപിച്ചു.
കർഷകന്റെ മകൻ ഉപരാഷ്ട്രപതിയായതിന്റെ അസഹിഷ്ണുതയാണ് കോൺഗ്രസിന്. അതിനാലാണ് ജഗ്ദീപ് ധൻകറിനെ ഇംപീച്ച് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച പി.ചിദംബരത്തിന്റെ പ്രസ്താവനയേയും യോഗി ആദിത്യനാഥ് വിമർശിച്ചു.
ഇന്ത്യ സമ്പന്ന രാജ്യമല്ലെന്നാണ് ചിദംബരം പറയുന്നത്. ഭഗവാൻ രാമനും കൃഷ്ണനുമെല്ലാം കെട്ടുകഥയാണെന്നാണ് അവർ പറയുന്നത്. രാജ്യത്തിന്റെ പൈതൃകത്തെ അവർ ബഹുമാനിക്കുന്നില്ല. ഇത്തരം നേതാക്കളിൽ രാജ്യത്തിന് ഒരു പ്രതീക്ഷയും ഇല്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.