നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമില്ല; ജെ.ഡി(യു) ഒറ്റക്ക്​ മത്സരിക്കും

പട്​ന: നാല്​ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ജനതാദൾ(യു) ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ല്ല. പട്​നയിൽ ഞായറാഴ്​ച നടന്ന ജെ.ഡി(യു) ഉന്നതാധികാര യോഗത്തിലാണ്​ തീരുമാനം. ഹരിയാന, ജമ്മുകശ്​മീർ, ഝാർഖണ്ഡ്​, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ഒറ്റക്ക്​ മത്സരിക്കാനാണ്​ പാർട്ടി തീരുമാനം.

ബിഹാറിന്​ പുറത്ത്​ ഒരു പാർട്ടിയുമായും ജെ.ഡി(യു) സഖ്യത്തിലേർപ്പെടുന്നില്ലെന്നും നാല്​ സംസ്ഥാനങ്ങളിൽ തെര​ഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികൾ സംബന്ധിച്ച്​ ചർച്ച ചെയ്​തതായും ജെ.ഡി(യു) നേതാവ്​ ഗുലാം റസൂൽ ബലിയാവി പറഞ്ഞു.

രണ്ടാം നരേ​ന്ദ്രമോദി സർക്കാർ മന്ത്രിസഭയിൽ ജെ.ഡി(യു) വിന്​ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. അതുപോലെ തന്നെ ബിഹാറിൽ മന്ത്രിസഭാ വിപുലീകരണം നടത്തിയപ്പോൾ ഒറ്റ ബി.ജെ.പി നേതാവിന്​ പോല​ും മന്ത്രിസ്ഥാനം ലഭിച്ചിര​ുന്നില്ല.

Tags:    
News Summary - JD (U) to go solo in upcoming Assembly polls -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.