ന്യൂഡൽഹി: പിളർപ്പിെൻറ വക്കിൽ നിൽക്കുന്ന ജനതാദൾ-യുവിൽ കൂട്ട പുറത്താക്കൽ. പാർട്ടിവിരുദ്ധ പ്രവർത്തനത്തിെൻറ പേരിൽ ശരദ് യാദവിനെ അനുകൂലിക്കുന്ന പ്രമുഖ നേതാക്കൾ അടക്കം 21 പേരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തത്.
മുൻ മന്ത്രി രമായി റാം, മുൻ എം.പി അർജുൻ റായി, ഏതാനും എം.എൽ.എമാർ എന്നിവർ പുറത്താക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ ശരദ് യാദവുമായി കൂടിയാലോചനകൾ നടത്തിയവരാണ്. ശരദ് യാദവിനെ രാജ്യസഭയിലെ പാർട്ടി നേതൃസ്ഥാനത്തുനിന്ന് മാറ്റിയത് കഴിഞ്ഞ ദിവസമാണ്. രാജ്യസഭാംഗമായ അലി അൻവർ അൻസാരിയെയും സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.