ജെ.ഡി.യു നേതാവ് ദീപക് കുമാർ മെഹ്ത വെടിയേറ്റ് മരിച്ചു

പാട്‌ന: ബിഹാറിലെ ദനാപൂരിൽ മുതിർന്ന ജനതാദൾ (യു) നേതാവ് ദീപക് കുമാർ മെഹ്ത വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ദനാപൂരിൽ അക്രമികൾ മെഹ്തയെ വെടിവെച്ച് കൊന്നത്. നെഞ്ചിലും തലയിലും ഉൾപ്പെടെ അഞ്ച് ബുള്ളറ്റുകളാണ് മേത്തയുടെ ശരീരത്തിൽ പതിച്ചത്. നഗർ പരിഷത്ത് ദനാപൂർ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു മെഹ്ത.

ജെ.ഡി.യു വൈസ് പ്രസിഡന്റ് ഉപേന്ദ്ര കുശ്‌വാഹയുമായി അടുത്ത ബന്ധമായിരുന്നു മെഹ്തക്ക്. വിവരമറിഞ്ഞയുടൻ കുശ്വാഹ മെഹ്തയുടെ വീട്ടിൽ പാഞ്ഞെത്തി.

ഇത് വളരെ ദൗർഭാഗ്യകരമായ സംഭവമാണെന്നും, കുറ്റവാളികൾ ആരായാലും സർക്കാർ നടപടിയെടുക്കുമെന്നും അദ്ദേഹം പട്‌നയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദനാപൂരിൽ നിന്നാണ് ദീപക് മെഹ്ത രാഷ്ട്രീയ ലോക് സമത പാർട്ടി (ആർ.എൽ.എസ്പി) ടിക്കറ്റിൽ മത്സരിച്ചത്. അത് പിന്നീട് ജെ.ഡി.യുവുമായി ലയിക്കുകയായിരുന്നു.

Tags:    
News Summary - JDU leader Deepak Kumar Mehta shot dead in Bihar's Danapur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.