ബി.ജെ.പി പിന്തുണയോടെ നിതീഷ്​ സർക്കാറി​െൻറ സത്യപ്രതിജ്ഞ ഇന്ന്

ബി.ജെ.പി പിന്തുണയോടെ നിതീഷ്​ സർക്കാറി​െൻറ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി: ബിഹാറിൽ ബി.ജെ.പിയെ തളച്ച രാഷ്​ട്രീയ ലോക്​ദൾ,  ജനതാദൾ^യു, കോൺഗ്രസ്​ എന്നീ പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം പിളർന്നു. അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ്​ കളങ്കിതനല്ലെന്ന്​ ബോധ്യപ്പെടുത്താനായില്ലെന്നു കാണിച്ച്​ മുഖ്യമന്ത്രി നിതീഷ്​ കുമാർ രാജിവെച്ചു. 
ബി.ജെ.പി പിന്തുണയിൽ പുതിയ സഖ്യമുണ്ടാക്കി നിതീഷ്​ വീണ്ടും മുഖ്യമന്ത്രിയാകും. നിതീഷിന്​ പിന്തുണ അറിയിച്ച്​ ബി​.ജെ.പി ​ഗവർണർക്ക്​ കത്തുനൽകിയിട്ടുണ്ട്​. പുതിയ മന്ത്രിസഭയിൽ ചേരാൻ ബി.ജെ.പി തീരുമാനിച്ചതോടെ പാർട്ടി മുതിർന്ന നേതാവ്​ സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്​ഞ വ്യാഴാഴ്​ച രാവിലെ 10 മണിക്ക്​ നടക്കും. 

അഴിമതി ആരോപണത്തിന്‍റെ പേരിൽ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്​ രാജിവെക്കില്ലെന്ന ​ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ്​ യാദവിന്‍റെ കടുത്ത നിലപാടിനെ തുടർന്നാണ്​ മഹാസഖ്യത്തിൽ അഭിപ്രായ ഭിന്നത ഉടലെടുത്തത്. നിതീഷിന്‍റെ രാജിയോടെ ബി.ജെ.പിക്കെതിരെ ബിഹാറിൽ ഉടലെടുത്ത ജെ.ഡിയു-ആർ.ജെ.ഡി സഖ്യത്തിന്‍റെ തകർച്ച പൂർണമായി. 

രാജിയല്ലാതെ മറ്റൊരു മാർഗം മുന്നിലില്ലായിരുന്നുവെന്ന്​ നിതീഷ്​ കുമാർ പ്രതികരിച്ചു. സംസ്ഥാനത്തി​​​​​​​​​​​െൻറ ഉന്നതിയാണ്​ ആഗ്രഹിച്ചത്​. അതിനായി സഖ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആവശ്യങ്ങൾ സഫലീകരിക്കപ്പെടാം എന്നാൽ അത്യാഗ്രഹങ്ങൾ നടക്കില്ല. ​  ഇൗ നിമിഷം മുതൽ എന്തു സംഭവിച്ചാലും അത്​ ബിഹാറി​​​​​​​​​​​െൻറ നല്ലതിനു വേണ്ടിയാകും-നിതീഷ്​ പറഞ്ഞു.

രാജിവെക്കുന്നത്​ ലാലു പ്രസാദിനെയും ബിഹാർ കോൺഗ്രസ്​ ജനറൽ സെക്രട്ടറി സി.പി ജോഷിയെയും അറിയിച്ചിരുന്നു. താൻ ആരുടെയും രാജി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ലാലുവും മകൻ തേജസ്വിയും സി.ബി.​െഎയുടെ അഴിമതി ആരോപണങ്ങളിൽ നിന്നും മുക്തരാകണമെന്ന്​ ആഗ്രഹിച്ചു. എന്നാൽ, സ്ഥിതിഗതികൾ കൂടുതൽ വഷളായികൊണ്ടിരിക്കയാണെന്നും ബിഹാറിന് വേണ്ടി ചെയ്ത കാര്യങ്ങൾ അപ്രസക്തമായി സാഹചര്യത്തിലാണ് രാജിയെന്നും നിതീഷ്​ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. 

നിതീഷ്​ കുമാറി​​​​​​​​​​​െൻറ തീരുമാനത്തെ രാജ്യത്തെ 125 കോടി ജനങ്ങൾ പിന്തുണക്കുന്നുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്​ ചെയ്​തു. അഴിമതിക്കെതിരായ നിതീഷി​​​​​​​​​​​െൻറ യുദ്ധത്തിൽ പങ്കുചേരുന്നതായും മോദി ട്വീറ്റ്​ ചെയ്​തു. 

71 സീറ്റുള്ള ജെ.ഡി.യുവിനെ 53 സീറ്റുള്ള ബി.ജെ.പി പിന്തുണച്ചാൽ നിതീഷിനെ പുതിയ സർക്കാർ രൂപീകരിക്കാൻ സാധിക്കും. 243 അംഗ നിയമസഭയിൽ 122 സീറ്റ് മതി കേവല ഭൂരിപക്ഷത്തിന്. 53 സീറ്റുള്ള ബി.ജെ.പി പിന്തുണച്ചാൽ നിതീഷിന് ആകെ പിന്തുണ 124 സീറ്റാകും. ഇതു കൂടാതെ എൻ.ഡി.എ ഘടകകക്ഷികളുടെ അഞ്ച് സീറ്റ് കൂടി (എൽ.ജെ.എസ്. പി-രണ്ട് സീറ്റ്, ആർ.എൽ.എസ്.പി-രണ്ട് സീറ്റ്, എച്ച്.എ.എം (എസ്)-ഒരു സീറ്റ്) ലഭിച്ച് ഭൂരിപക്ഷം 129 ആയി ഉയർത്താം. ലാലുവിന്‍റെ ആർ.ജെ.ഡിക്ക് 80ഉം കോൺഗ്രസിന് 27ഉം എം.എൽ.എമാരാണുള്ളത്. 

ലാലു പ്രസാദ്​ യാദവ്​ അധികാരത്തിലിരിക്കെ റെയിൽവേ കാറ്ററിങ്​ സ്വകാര്യ കമ്പനിക്ക്​ നൽകി എന്ന ആരോപണമാണ് ലാലുവിനും മകനുമെതിരെ നിലനിൽക്കുന്നത്​. അഴിമതിയുമായി ബന്ധപ്പെട്ട്​ ജൂലൈ ഏഴിന്​ ലാലുവി​​​​​​​​​​​​​​​െൻറയും മക​ൻ തേജസ്വിയുടെയും വീട്ടിൽ സി.ബി.​െഎ പരിശോധന നടത്തിയതോടെയാണ്​ വിഷയം വീണ്ടും വഷളായത്​. ​ഉപമുഖ്യമന്ത്രി സ്​ഥാനം ​േതജസ്വി രാജിവെക്കണമെന്ന നിതീഷി​​​​​​​​​​​​​​െൻറയും ജെ.ഡി.യുവി​​​​​​​​​​​​​​െൻറയും നിലപാടിനെതിരെ ലാലു പ്രസാദ്​ യാദവ്​ രംഗത്തെത്തുകയായിരുന്നു. 

തേജസ്വിയാദവി​​​​​​​​​​​​​​​െൻറ രാജി അനിവാര്യമല്ലെന്ന്​ ഭാര്യ റാബ്രി ദേവിക്കൊപ്പം നടത്തിയ വാർത്താസ​േ​മ്മളനത്തിലാണ്​ ലാലു വ്യക്​തമാക്കിയിരുന്നു​. നിതീഷിനെ മുഖ്യമന്ത്രിയാക്കിയത്​ താനാണെന്നും അതിനാൽ നിതീഷിനെ വീഴ്​ത്തേണ്ട ആവശ്യമില്ലെന്നും ലാലു പറഞ്ഞിരുന്നു. ആർ.ജെ.ഡിക്കാണ്​ നിയമസഭയിൽ കൂടുതൽ സാമാജികർ ഉള്ളതെന്നും മഹാസഖ്യം മുന്നോട്ടു പോകുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Tags:    
News Summary - Jdu leader Nitish Kumar Resigns as Bihar Chief Minister post -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.