പട്ന: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനെ എതിര്‍ത്ത് എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു പ്രമേയം പാസാക്കി. പട്‌നയില്‍ നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരേ പ്രമേയം പാസാക്കിയത്.
ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് മതമോ ജാതിയോ നോക്കാതെ തങ്ങളുടെ ജീവിത പങ്കാളികളെ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ലവ് ജിഹാദിെൻറ പേരിൽ സമൂഹത്തിൽ വിദ്വേഷത്തിന്‍റെയും അവിശ്വാസത്തിെൻറയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണെന്നും മുതിർന്ന ജെഡി (യു) നേതാവ് കെ.സി ത്യാഗി പറഞ്ഞു.
ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കഴിഞ്ഞദിവസം കൊണ്ടുവന്നിരുന്നു. 'മതസ്വാതന്ത്ര്യ ബില്‍ 2020'-ന് ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടുത്തയാഴ്ച ചേരുന്ന മധ്യപ്രദേശ് നിയമസഭാ സമ്മേളനത്തില്‍ ബില്ലവതരിപ്പിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.