ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വർഗീയ പ്രസ്താവനക്കെതിരെ ജെ.ഡി.യു.ഈ രാജ്യം ഹിന്ദുക്കളുടേതും മുസ്ലിംകളുടേതും ക്രിസ്ത്യാനികളുടേതും എല്ലാവരുടേതുമാണെന്ന് ജെ.ഡി.യു അധ്യക്ഷൻ ലലൻ സിങ് പറഞ്ഞു.
നാനത്വത്തിൽ ഏകത്വമെന്നാൽ ഇന്ത്യ എല്ലാവരുടേതുമാണെന്നാണ്. അതിനെ തകർക്കുന്ന ഒരു പ്രസ്താവനയും ഒരിക്കലും നടത്തരുതെന്ന് ലലൻ സിങ് പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറിെൻറ അടുത്തയാളാണ് ലലൻ സിങ്. ബി.ജെ.പി-ജെ.ഡി.യു സഖ്യമാണ് ബിഹാർ ഭരിക്കുന്നത്.
അബ്ബാ ജാൻ എന്നു വിളിക്കാത്തവർക്ക് 2017 വരെ യു.പിയിൽ റേഷൻ കിട്ടിയിരുന്നില്ല എന്ന യോഗിയുടെ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമുയർന്നിരുന്നു. മുസ്ലിം സമുദായത്തെ നിന്ദിച്ചതിന് മുസഫർപുർ കോടതിയിൽ തമന്ന ഹാശ്മി കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.
യു.പിയിലെ ഖുഷിനഗറിൽ നടന്ന പരിപാടിയിലാണ് യോഗിയുടെ വിവാദപ്രസ്താവന. 2017 വരെ പൊതുവിതരണ സമ്പ്രദായം ഫലപ്രദമായിരുന്നില്ലെന്ന് അവകാശപ്പെട്ട യോഗി, 'അബ്ബാ ജാൻ' (മുസ്ലിംകൾ പിതാവിനെ വിളിക്കുന്ന പേര്) എന്ന് പറയുന്നവർക്ക് മാത്രമേ റേഷൻ കിട്ടാറുണ്ടായിരുന്നുള്ളൂ എന്ന് ആരോപിച്ചു. യോഗിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. യോഗി വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.