ന്യൂഡൽഹി: രാജ്യസഭയിൻ നിന്നും ശരത് യാദവിനെ അയോഗ്യനാക്കാനുളള ജെ.ഡിയു സമ്മർദ്ദം മുറുകുന്നു. തമിഴ്നാട് നിയമ സഭയിൽ കൂറുമാറിയ 18 എ.ഐ.എ.ഡി.എം.കെ എം,എൽ.എ മാരെ സ്പീക്കർ അയോഗ്യരാക്കിയതുപോലെ ശരത് യാദവിനെയും,അൻവറിനെയും അയോഗ്യരാക്കണമെന്ന് ജെ.ഡിയു വക്താവ് കെ.സി ത്യാഗി ആവശ്യപ്പെട്ടു. ഇരുവരും പ്രവർത്തിക്കുന്നത്പാർട്ടിക്കെതിരാണെന്നും,പാർട്ടി വിരുദ്ധ നടപടികളാണ് ചെയ്യുന്നതെന്നും കെസി.ത്യാഗി പറഞ്ഞു.ജെ.ഡിയുവിലെ നിതിഷ് കുമാർ വിഭാഗം ബി.ജെപിയുമായി കൈകോർത്തെങ്കിലും ശരത് യാദവും,അൻവറും വിട്ടുനിൽക്കുകയാണ്. ഇതാണ് ഇരുവർക്കുമെതിരെ നടപടിയെന്ന ആവശ്യമുയാരാൻ കാരണം.
അതേസമയം പ്രശ്നം എത്തിക്സ് കമ്മിറ്റിക്ക് വിടണമെന്ന കോൺഗ്രസ്സ് നേതാവ് ആനന്ദ് ശർമ്മയുടെയും ,സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ആവശ്യം സ്വീകാര്യമല്ലെന്ന് കെ.സി ത്യാഗി വ്യക്തമാക്കി ഇക്കാര്യത്തിൽ പുറത്തു നിന്നുള്ള ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാറ്റ്നയിലെ ആർ.ജെഡി റാലിയിൽ പങ്കെടുക്കരുതെന്ന് ശരത് യാദവിനോട് ആവശ്യപ്പെട്ടിരുന്നതാണെന്നും നിർദ്ദേശം ലംഘിച്ച് പങ്കെടുത്തതോടെ യാദവിന്‍റെ പാർട്ടി അംഗത്വം നഷ്ടമായതായും ത്യാഗി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.