ന്യൂഡൽഹി: ബിഹാർ മാതൃകയിൽ ഗുജറാത്തിലും രാഷ്ട്രീയ മഹാസഖ്യത്തിന് ജനതാദൾ-യുനൈറ്റഡ് ശരദ് യാദവ് വിഭാഗം. കോൺഗ്രസ്, ബിഹാറിൽ ബി.ജെ.പിക്ക് എതിരെ നിൽക്കുന്ന ഹാർദിക് പേട്ടൽ എന്നിവരുമായി സഹകരിക്കാനാണ് ശരദ് യാദവിെൻറ നേതൃത്വത്തിലുള്ള ജെ.ഡി-യുവിെൻറ നീക്കം. കഴിഞ്ഞ ദിവസം ദേശീയ ആക്ടിങ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ചോട്ടുഭായി അമർസിങ് വാസവ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗുജറാത്തിൽ ജെ.ഡി-യുവിെൻറ എം.എൽ.എയായ ചോട്ടുഭായ് രാജ്യസഭ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ വിഭാഗത്തിെൻറ നിർദേശം ലംഘിച്ച് കോൺഗ്രസ് സ്ഥാനാർഥി അഹ്മദ് പേട്ടലിനാണ് വോട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സര്‍ദാര്‍ സരോവര്‍ അണക്കെട്ട് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യില്ലെന്നും ചോട്ടുഭായ് പറഞ്ഞു.
ജെ.ഡി-യുവിെൻറ 20 സംസ്ഥാന പ്രസിഡൻറുമാർ തങ്ങള്‍ക്കൊപ്പമാണ്. നോട്ട് പിന്‍വലിക്കലും ചരക്ക് സേവന നികുതിയും രാജ്യത്തെ നശിപ്പിച്ചു -അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് നേതാവ് ജാവേദ് റാസ പറഞ്ഞു. നാലാഴ്ചകള്ക്കുള്ളില് ഇതു സംബന്ധിച്ച തെളിവുകള്‍ കമീഷന് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.