ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 24 പേർക്ക് 100 ശതമാനം മാർക്കുണ്ട്. കോവിഡ് 19നെ തുടർന്ന് രണ്ട് തവണ മാറ്റിവെച്ച പരീക്ഷയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.
തെലങ്കാനയിലാണ് ഏറ്റവും കൂടുതൽ പേർക്ക് 100 ശതമാനം വിജയമുള്ളത്. എട്ട് പേർ 100 ശതമാനം വിജയം നേടി. ഡൽഹി(5), രാജസ്ഥാൻ(4), ആന്ധ്രപ്രദേശ്(3), ഹരിയാന(2) ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഒന്നുവീതം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ 100 ശതമാനം വിജയം നേടിയവരുടെ എണ്ണം.
8.58 ലക്ഷം പേരാണ് രാജ്യത്തെ ഐ.ഐ.ടി, എൻ.ഐ.ടി, കേന്ദ്രസർക്കർ ഫണ്ട് ചെയ്യുന്ന സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുടെ അഡ്മിഷനായുള്ള പരീക്ഷക്കായി അപേക്ഷിച്ചത്. 74 ശതമാനം പേരാണ് ഇതിൽ പരീക്ഷക്കെത്തിയത്. കോവിഡ് മാനദണ്ഡ പ്രകാരം കർശന സുരക്ഷയോടെയായിരുന്നു പരീക്ഷ നടന്നത്. പരീക്ഷ മാറ്റണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നുവെങ്കിലും കേന്ദ്രസർക്കാർ വഴങ്ങിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.