മുംബൈ: മഹാരാഷ്ട്രയിലെ ആദിവാസികളുടെ പ്രതീക്ഷയാണ് സംസ്ഥാനത്തെ ഏ ക സി.പി.എം സ്ഥാനാർഥി ജീവ പാണ്ഡു ഗാവിത്. തങ്ങൾക്കിടയിൽ ജനിച്ച് കമ്യൂ ണിസ്റ്റ് പ്രസ്ഥാനത്തിലൂടെ നേതാവായി വളർന്ന അദ്ദേഹത്തെ എത്രകണ്ട ് അവർ സ്നേഹിക്കുന്നു എന്നതിെൻറ തെളിവാണ് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഗാവിതിെൻറ എം.എൽ.എ പദവി. ആ ശബ്ദം പാർലമെൻറിലും മുഴങ്ങിക്കേൾക്കാനുള്ള ആശയുമായി സിറ്റിങ് എം.എൽ.എ ആയ അദ്ദേഹത്തെ ദിൻഡോരി മണ്ഡലത്തിൽനിന്ന് മത്സരിപ്പിക്കുന്നത്. മണ്ഡല ജനസംഖ്യയിൽ 36 ശതമാനം പട്ടിക വർഗക്കാരാണ്. സിറ്റിങ് എം.പിയെ മാറ്റി എൻ.സി.പി വിട്ടെത്തിയ ഭാരതി പവാറിനെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. ധൻരാജ് മഹാലെയാണ് എൻ.സി.പി സ്ഥാനാർഥി.
നാസിക്കിൽനിന്ന് മുംബൈയിലേക്ക് നടന്ന കാൽനട മാർച്ചിെൻറ പ്രധാന സംഘാടകനായിരുന്നു ഗാവിത്. മാർച്ചിൽ ഗാവിത് വിളിച്ച ‘ചലോ ഉഠോ കുംഭകർണ’ എന്ന മുദ്രാവാക്യം കർഷകരുടെ ആവേശമായിരുന്നു. കർഷക, സന്നദ്ധ സംഘടനകളും ഗാവിതിനെ പിന്തുണക്കുന്നു.
ദിൻഡോരിയിൽ ഗാവിതിന് സീറ്റ് നൽകി കർഷകരെ ഒപ്പം നിർത്തേണ്ട കോൺഗ്രസ് സഖ്യത്തിന് അത് കഴിയാതെ പോയി. സീറ്റ് നൽകാൻ കോൺഗ്രസ് തയാറായിരുന്നു. എന്നാൽ, വീതംവെപ്പിൽ തങ്ങളുടേതായ സീറ്റ് വിട്ടുനൽകാൻ എൻ.സി.പി തയാറായില്ല. ബി.ജെ.പിയെ അധികാരത്തിൽനിന്ന് നീക്കംചെയ്യുക എന്നത് മാത്രമാണ് തെൻറ ലക്ഷ്യമെന്നും കോൺഗ്രസും എൻ.സി.പിയും പ്രവൃത്തികൊണ്ടല്ല വാക്കുൾകൊണ്ടു മാത്രമാണ് ബി.ജെ.പിയെ നേരിടുന്നതെന്നും ഗാവിത് പറഞ്ഞു. എന്നാൽ, ദിൻഡേരി ഒഴിച്ചുള്ള നാസികിലെയും മറ്റും മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് എതിരെ കോൺഗ്രസ് സഖ്യത്തിനാണ് സി.പി.എം വോട്ട്. ’91 നു ശേഷം മഹാരാഷ്ട്രയിൽ സി.പി.എമ്മിന് എം.പിമാരുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.