ന്യൂഡൽഹി: വിവാദമായ ഡൽഹി കൊലപാതക കേസിലെ ഇരയായ ജെസീക്ക ലാലിെൻറ സഹോദരി സബ്രീന ലാൽ അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.
കരൾ സിറോസിസ് ബാധിതയായിരുന്ന സബ്രീന ദീർഘകാലമായി ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതോടെ ശനിയാഴ്ച ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച മരിക്കുകയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു.
സഹോദരിയുടെ കൊലപാതകത്തിലെ യഥാർഥ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ നിരന്തര പോരാട്ടം നടത്തിയിരുന്ന വ്യക്തിയായിരുന്നു ഇവർ.
കഴിഞ്ഞവർഷം പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ സഹോദരിയുടെ പേരിൽ ഒരു ഫൗണ്ടേഷൻ തുടങ്ങണമെന്നും സമാനരീതിയിൽ അക്രമത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കാനാണെന്നും അവർ അറിയിച്ചിരുന്നു.
1999ലാണ് ഡൽഹിയിലെ ഒരു ഹോട്ടലിൽവെച്ച് ജസീക്ക വെടിയേറ്റ് മരിക്കുന്നത്. ഉന്നത രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട കേസ് രാജ്യത്ത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.