ന്യൂഡൽഹി: പതിനെട്ട് മാസങ്ങൾക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങി രാജ്യത്തെ ആദ്യ സ്വകാര്യ എയർലൈൻ കമ്പനിയായ ജെറ്റ് എയർവേസ്. ലണ്ടൻ ആസ്ഥാനമായുള്ള ധനകാര്യ ഉപദേശക സ്ഥാപനമായ കല്‍റോക്ക് കാപിറ്റൽ, ദുബൈ വ്യവസായിയായ മുരാരി ലാല്‍ ജലൻ എന്നിവരുടെ നേതൃത്വത്തിലാണ് കമ്പനിയെ പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങുന്നത്. ഇരുവരും ചേർന്ന് സ്ഥാപിച്ച കൺസോർഷ്യം സമർപ്പിച്ച പദ്ധതി ബാങ്കുകളുടെ സമിതി അംഗീകരിച്ചു. വായ്പാദാതാക്കളുടെ സമിതി ശനിയാഴ്ച ഇ-വോട്ടിങ്ങിലൂടെയാണ് പ്രവർത്തനങ്ങൾക്ക് അംഗീകാരം നല്‍കിയത്.
ജെറ്റ് എയർവേസിെൻറ റെസല്യൂഷൻ നടപടികൾക്ക് ഇനി ദേശീയ കമ്പനി ലോ ട്രിബ്യൂണലിെൻറ (എൻസിഎൽടി) അംഗീകാരം ലഭിക്കേണ്ടതുണ്ട്. അംഗീകാരം ലഭിച്ചാൽ, യഥാക്രമം സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനും എയർലൈൻ പ്രവർത്തനവുമായി മുന്നോട്ട് പോകാനുളള അപേക്ഷ സമർപ്പിക്കാം.
ജെറ്റ് എയർവേസ് അടുത്തവർഷം പകുതിയോടെ വീണ്ടും പറത്താനാണ് കൺസോർഷ്യത്തിെൻറ പദ്ധതി. ഇതിനായി 1000 കോടി രൂപയുടെ ഒാഹരി നിക്ഷേപവും കൺസോർഷ്യം നടത്തിയേക്കും. പഴയ ആറ് വിമാനങ്ങൾ വിറ്റ് പുതിയത് വാങ്ങാനും രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിൽ ജെറ്റിനുണ്ടായിരുന്ന സ്ലോട്ടുകൾ വിറ്റത് തിരികെ വാങ്ങാനും അവർ പദ്ധതിയിടുന്നുണ്ട്.
1993ൽ ആദ്യമായി പറന്ന ജെറ്റ്, 2019 ഏപ്രിൽ 18നാണ് കടക്കെണിയെ തുടർന്ന് എല്ലാം നിർത്തിയത്. ആദ്യമായി പാപ്പരത്ത നടപടികൾക്ക് വിധേയമായ ഇന്ത്യൻ എയർലൈൻ കൂടിയാണ് ജെറ്റ് എയർവേസ്. മുമ്പ് മൂന്ന് തവണ ജെറ്റ് എയർവേസിനെ വീണ്ടും പറത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ തിരിച്ചുവരവിെൻറ സൂചനകൾ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.