ന്യൂഡൽഹി: 13 അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള സർവീസ് റദ്ദാക്കി ജെറ്റ് എയർവേയ്സ്. ഏപ്രിൽ അവസാനം വരെയാണ് സ ർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. വാടകക്കെടുത്ത വിമാനങ്ങൾ നിലത്തിറക്കിയത് മൂലമാണ് നിലവിലെ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയവയിൽ ഭൂരിഭാഗവും. പൂണെ-സിംഗപ്പൂർ, പൂണെ-അബുദാബി തുടങ്ങിയ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. മുംബൈ-മാഞ്ചസ്റ്റർ റൂട്ടിലെ സർവീസും ജെറ്റ് എയർവേയ്സ് റദ്ദാക്കിയിട്ടുണ്ട്.
ജെറ്റ് എയർവേയ്സിലെ പൈലറ്റുമാർ ഏപ്രിൽ ഒന്ന് മുതൽ സമരം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. ഇവരുടെ സമരം കൂടി തുടങ്ങുന്നതോടെ കടുത്ത പ്രതിസന്ധിയിലേക്കാവും വിമാന കമ്പനി എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.