വേദ നിലയത്തിലെ സ്വത്തുക്കൾ കണ്ട്​ അമ്പരന്ന്​ തമിഴ്​നാട്​; നാല്​ കിലോ സ്വർണം, 600 കിലോ വെള്ളി, നിരവധി രത്​നങ്ങൾ

ചെന്നൈ: പുരട്​ചി തലൈവി ജയലളിതയുടെ താമസസ്​ഥലമായിരുന്നു ചെന്നൈ പോയസ്​ ഗാർഡനി​ലെ വേദ നിലയം. ജയലളിതയുടെ മരണാനന്തരം വേദ നിലയത്തെചൊല്ലി തർക്കങ്ങൾ മൂർഛിച്ചപ്പോഴാണ്​ സർക്കാർ അതൊരു മ്യൂസിയം ആക്കാൻ തീരുമാനിച്ചത്​. തുടർന്ന്​ വേദനിലയത്തിലെ സ്വത്തുക്കളെ ചൊല്ലിയായി തമ്മിലടി.

വീണ്ടും​ സർക്കാർ ഇടപെട്ട്​ സ്വത്തുക്കളുടെ കണക്കെടുക്കാൻ തീരുമാനിച്ചു. നിലവിൽ ജയലളിതയുടെ പക്കലുണ്ടായിരുന്ന സ്​ഥാവര ജംഗമ സ്വത്തുക്കളുടെ കണക്കെടുപ്പ്​ പൂർത്തിയായി. 32,721 സാധനങ്ങളാണ്​ കണ്ടെത്തിയിരിക്കുന്നത്​. ഇതിൽ രത്​നങ്ങൾ വൈരക്കല്ലുകൾ, നാല്​ കിലോ സ്വർണം, 600 കിലോ വെള്ളി, 8,300 പുസ്​തകങ്ങൾ, 10,438 വസ്​ത്രങ്ങൾ, പൂജാ സാധനങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവയാണ്​ ഉള്ളത്​.

കൂടാതെ വീട്ട്​വളപ്പിലെ രണ്ട്​ മാവുകൾ, ഒരു പ്ലാവ്​, അഞ്ച്​ തെങ്ങുകൾ തുടങ്ങിയവയേയും വസ്​തുക്കളായി കണക്കാക്കിയിട്ടുണ്ട്​. ഇവയെല്ലാം ‘പുരട്​ച്ചി ത​ലൈവി ഡോ.ജയലളിത മെമ്മോറിയൽ ഫൗണ്ടേഷ​​െൻറ’കീഴിലായിരിക്കും വരിക. മൂന്ന്​ നിലകളുള്ള വേദ നിലയം മ്യൂസിയം ആയി രൂപാന്തരപ്പെടുത്തി കഴിഞ്ഞാൽ അവിടെ ഇവ പ്രദർശിപ്പിക്കും. 2017ലാണ്​ നടിയും, എ.​​െഎ.എ.ഡി.എം.കെ നേതാവും മുൻ തമിഴ്​നാട്​ മുഖ്യമന്ത്രിയുമായിരുന്ന ജയലളിത മരിച്ചത്​. 2017ൽ സർക്കാർ ഇവരുടെ വസതി മ്യൂസിയം ആക്കുമെന്ന്​ പ്രഖ്യാപിച്ചു. 

Tags:    
News Summary - Jewels, Trees, Books, Furniture On List Of J Jayalalitha's 'Veda Nilayam' Assets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.