ന്യൂഡൽഹി: 'ഝാൻസി' റെയിൽവേ സ്റ്റേഷൻറ പേര് 'വീരാംഗന ലക്ഷ്മിബായ്' എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ശിപാർശ സമർപ്പിച്ച് യു.പി സർക്കാർ.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അറിയിച്ചതാണിക്കാര്യം. യു.പി സർക്കാറിെൻറ നിർദേശത്തെത്തുടർന്ന് ബന്ധപ്പെട്ട ഏജൻസികളുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും അവ ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
റെയിൽവേ മന്ത്രാലയം, തപാൽ വകുപ്പ്, സർവേ ഓഫ് ഇന്ത്യ എന്നിവയിൽ നിന്ന് എതിർപ്പില്ലാത്തപക്ഷം ഏതെങ്കിലും സ്ഥലത്തിെൻറയോ സ്റ്റേഷന്റെയോ പേര് മാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അനുമതി നൽകാം.
നിർദിഷ്ട പേരിന് സമാനമായ പേരിലുള്ള പട്ടണമോ ഗ്രാമമോ തങ്ങളുടെ രേഖകളിൽ ഇല്ലെന്ന് ഈ ഏജൻസികൾ സ്ഥിരീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.