തെരഞ്ഞെടുപ്പ് പരാജയം; ഝാർഖണ്ഡ് ബി.ജെ.പി അധ്യക്ഷൻ രാജിവച്ചു

റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുത്ത് ഝാർഖണ്ഡ് ബി.ജെ.പി അധ്യക്ഷൻ ലക്ഷ്മൺ ഗിലുവ സ്ഥാനമൊഴിഞ്ഞു. ബുധനാഴ്ച വൈകുന്നേരം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് ഗിലുവ രാജി സമർപ്പിച്ചതായി ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. തെരെഞ്ഞെടുപ്പിൽ ചക്രധർപൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ലക്ഷ്മൺ ഗിലുവ അവിടെ പരാജയം രുചിച്ചിരുന്നു.

81 അംഗ ഝാർഖണ്ഡ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ ഹേമന്ത് സോറൻ നയിക്കുന്ന ജെ.എം.എം-കോൺഗ്രസ്-ആർ‌.ജെ.ഡി സഖ്യം വിജയം നേടിയിരുന്നു. മഹാസഖ്യം 47 സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പിക്ക് നേടാനായത് 25 എണ്ണം മാത്രമാണ്.

ജെ.എം.എം മേധാവി ഹേമന്ത് സോറൻ ഗവർണർ ദ്രൗപതി മുർമുവിനെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട് . ഡിസംബർ 29ന് ഉച്ചക്ക് ഒരു മണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഹേമന്ത് സോറൻ പറഞ്ഞു.

Tags:    
News Summary - Jharkhand: BJP state president resigns after humiliating defeat in assembly elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.