ഝാർഖണ്ഡിൽ 50 ദലിത് കുടുംബങ്ങളെ കാട്ടിലേക്ക് നാടുകടത്തി

മെദിനിനഗർ (ഝാർഖണ്ഡ്): പിന്നാക്ക സമുദായത്തിൽപ്പെട്ട 50 ദലിത് കുടുംബങ്ങളെ വനത്തിലേക്ക് നാടുകടത്തി. ഝാർഖണ്ഡിലെ പലാമു ജില്ലയിൽ നാലു പതിറ്റാണ്ടുകളായി താമസിച്ചുവന്നിരുന്ന 'മുഷർ' ജാതിയിൽപ്പെട്ടവരെയാണ് സ്വന്തം മണ്ണിൽനിന്ന് ആട്ടിയോടിച്ചത്. പാണ്ഡു പൊലീസ് സ്റ്റേഷൻ പരിധിയിലെ തോഗ്രി പഹാദി മേഖലയിൽ തിങ്കളാഴ്ച നടന്ന സംഭവം ചൊവ്വാഴ്ച മെദിനിനഗർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പുറംലോകം അറിഞ്ഞത്.

മറുമാട്ടു ഗ്രാമത്തിൽ താമസിച്ചിരുന്ന കുടുംബങ്ങളെ ഒരു സംഘം ആളുകൾ എത്തി വീടുകളിൽനിന്ന് പുറത്താക്കുകയും സാധനങ്ങളെല്ലാം വണ്ടികളിലാക്കി തൊട്ടടുത്തുള്ള വനത്തിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് ഇരകളിലൊരാളായ ജിതേന്ദ്ര മുഷർ പറഞ്ഞു. 

Tags:    
News Summary - Jharkhand: Fifty Dalit families driven out by Muslim strongmen; governor seeks report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.