ന്യൂഡൽഹി: ഝാർഖണ്ഡിൽ പട്ടിണിമൂലം മരിച്ച 11കാരിയുടെ കുടുംബത്തിന് ആധാർ ഉണ്ടായിരുന്നുവെന്ന് അധികൃതർ. കുടുംബത്തിന് 2013 മുതൽ ആധാർ കാർഡ് ഉണ്ടായിരുന്നുവെന്നും സംഭവം നിർഭാഗ്യകരമാണെന്നും ഏകീകൃത തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) സി.ഇ.ഒ അജയ് ഭൂഷൻ പാണ്ഡെ പറഞ്ഞു. കുടുംബത്തിന് ആധാർ ഉണ്ടായിട്ടും സർക്കാർ ആനുകൂല്യങ്ങൾ നിഷേധിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ഝാർഖണ്ഡ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഝാർഖണ്ഡിലെ സിംദേഗ ജില്ലയിലാണ് ആധാർ ഇല്ലാത്തതിെൻറ പേരിൽ റേഷൻ നിഷേധിക്കപ്പെട്ട കുടുംബത്തിലെ പെൺകുട്ടി ഭക്ഷണം ലഭിക്കാതെ എട്ടുദിവസം പട്ടിണികിടന്ന് മരിച്ചത്. സംഭവം ദേശീയതലത്തിൽ വാർത്തയായതോടെയാണ് വിശദീകരണവുമായി ആധാർ അധികൃതർ രംഗത്തുവന്നത്.
സെപ്റ്റംബർ 28ന് നടന്ന സംഭവം പൊതുപ്രവർത്തകർ വീട്ടിെലത്തിയതോടെയാണ് പുറത്തുവന്നത്. ആധാർ ഇല്ലാത്തതിനാൽ റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ കുടുംബത്തിന് സാധിച്ചിരുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.