ഭുവനേശ്വർ: ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഝാർഖണ്ഡ് നിയമസഭ പ്രമേയം പാസാക ്കി. ദേശീയ ജനസംഖ്യ രജിസ്റ്ററി(എൻ.പി.ആർ)നുള്ള സർവേ 2010ലേതുപോലെ നടത്തണമെന്നും പ്രമേയം കേന്ദ്ര സർക്കാറിനോടാവശ് യപ്പെട്ടു. പ്രതിപക്ഷമായ ബി.ജെ.പി അംഗങ്ങളുടെ എതിർപ്പിനിടയിലാണ് ഹേമന്ത് സോറൻ സർക്കാർ മൂന്ന് വരി പ്രമേയം പാസാക്കിയത്.
എൻ.ആർ.സിയും എൻ.പി.ആറും നടപ്പാക്കരുതെന്ന് എം.എൽ.എമാരും രാഷ്ട്രീയ പാർട്ടികളും സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരും ആവശ്യപ്പെട്ടിരുന്നു. അതാണ് ഈ പ്രമേയം പാസാക്കാൻ പ്രേരിപ്പിച്ചതെന്ന് ഝാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും പാർലമെൻററികാര്യ മന്ത്രിയുമായ അലംഗിർ ആലം ‘ദി ഹിന്ദു’വിനോട് പറഞ്ഞു. ‘സ്വന്തം ജനനത്തീയതി പോലും അറിയാത്ത ആളുകളാണ് മിക്കവരും. അവരോടാണ് മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും സംബന്ധിച്ച് ചോദിക്കുന്നത്. ഭൂരിഭാഗം പേർക്കും ഇതിനൊന്നും ഉത്തരം നൽകാൻ കഴിയില്ല -മന്ത്രി പറഞ്ഞു.
ബീഹാറിലെ നിതീഷ് കുമാർ സർക്കാർ പ്രമേയം പാസാക്കിയപ്പോൾ മൗനം പാലിച്ച ബി.ജെ.പി, ഝാർഖണ്ഡിൽ ആക്രോശിക്കുകയാണെന്നും ആലം ആരോപിച്ചു. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എൻ.ആർ.സിക്കെതിരെ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. കോവിഡ് -19െൻറ പശ്ചാത്തലത്തിൽ ഝാർഖണ്ഡ് നിയമസഭയുടെ ബജറ്റ് സമ്മേളനം മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.