റാഞ്ചി: കാലിത്തീറ്റ അഴിമതിക്കേസിലെ ദുംക ട്രഷറി തട്ടിപ്പ് കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു യാദവിന്‍റെ ജാമ്യാപേക്ഷയിൽ ഡിസംബർ 11ന് ജാർഖണ്ഡ് കോടതി വാദം കേൾക്കും. ചൈബാസ ട്രഷറി കേസിൽ ലാലുവിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, ദുംക ട്രഷറി കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല.
ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ കീഴ്‌ക്കോടതിയിൽ നിന്ന് കൊണ്ടുവന്ന് വാദങ്ങൾക്ക് മുമ്പ് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ലാലുവിന്‍റെ അഭിഭാഷകൻ പ്രഭാ കുമാർ പറഞ്ഞു. വ്യാഴാഴ്ച റാഞ്ചിയിലെ കെല്ലി ബംഗ്ലാവിൽ നിന്ന് ലാലുവിനെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയിരുന്നു. ഓഗസ്റ്റ് 6 നാണ് യാദവിനെ റാഞ്ചിയിലെ കെല്ലി ബംഗ്ലാവിലേക്ക് മാറ്റിയത്. എന്നാൽ ചികിത്സ തേടുന്ന വാർഡ് കോവിഡ് വാർഡാക്കി മാറ്റിയതിനാൽ രാജേന്ദ്രയിലേക്ക് മാറ്റുകയായിരുന്നു.
കാലിത്തീറ്റ അഴിമതിക്കേസിൽ ജാർഖണ്ഡ് കോടതിയുടെ ഉത്തരവനുസരിച്ച് ബിർസ മുണ്ട സെൻട്രൽ ജയിലിൽ കീഴടങ്ങിയ ലാലുവിനെ 2018 ഓഗസ്റ്റ് 30നാണ് രാജേന്ദ്രയിൽ പ്രവേശിപ്പിച്ചു. കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് 2017 ഡിസംബർ മുതൽ ലാലു ജയിലിലാണ്.
1991 നും 1996 നും ഇടയിൽ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നപ്പോൾ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഡുംക ട്രഷറിയിൽ നിന്ന് 3.5 കോടി രൂപ തട്ടിപ്പ് നടത്തിയതാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.