കാണാതായ 45കാരിയെ കൊന്ന്​ മൃതദേഹം കഷ്​ണങ്ങളാക്കി കുഴിച്ചിട്ടു

റാഞ്ചി: ഝാർഖണ്ഡിൽ 45കാരിയുടെ മൃതദേഹം ആറുകഷ്​ണങ്ങളാക്കി നദിക്കരയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പകുർ ജില്ലയിലാണ്​ സംഭവം.

ഫെബ്രുവരി 24ന്​ കാണാതായ സോന മറാൻഡിയുടെ മൃതദേഹമാണ്​ കണ്ടെത്തിയതെന്ന്​​ പൊലീസ്​ പറഞ്ഞു.

നദിക്കരയിൽ കാലിന്‍റെ ഒരു ഭാഗം കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്​ സ്​ഥലത്ത്​ കുഴിച്ചുനോക്കിയപ്പോൾ തലയും മറ്റു ഭാഗങ്ങളും കണ്ടെത്തി. സോനയുടെ മകൻ മനോജ്​ ഹൻസ്​ഡ മൃതദേഹം തിരിച്ചറിഞ്ഞു.

ഫെബ്രുവരി 24ന്​ മാതാവിനെ കാണാതായിരുന്നു. തുടർന്ന്​ മകൻ പൊലീസിൽ പരാതി നൽകുകയും ചെയ്​തിരുന്നു. മൃതദേഹ ഭാഗങ്ങൾ ​പോസ്​​റ്റുമോർട്ടത്തിന്​ അയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Jharkhand Missing Womans Body Found Chopped Into Pieces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.