ഝാർഖണ്ഡ് എം.എൽ.എ മാർ പണവുമായി പിടിയിലായ സംഭവം: ബംഗാൾ പൊലീസിനെ ഡൽഹിയിലും അസമിലും തടഞ്ഞു

കൊൽക്കത്ത: പണവുമായി മൂന്ന് ഝാർഖണ്ഡ് എം.എൽ.എമാർ ബംഗാളിൽ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് ബംഗാൾ പൊലീസ് സംഘത്തെ ഡൽഹിയിലും ഗുവാഹതിയിലും തടഞ്ഞതായി ആരോപണം.

പിടിയിലായ ഒരു എം.എൽ.എയുമായി അടുത്ത ബന്ധമുള്ള വ്യക്തിയുടെ വസതിയിൽ റെയ്ഡ് നടത്തുന്നതിൽ നിന്ന് ഡൽഹി പൊലീസ് തടഞ്ഞെന്ന് ബംഗാൾ സി.ഐ.ഡിയിലെ ഉന്നത ഉദ്യോഗസ്ഥൻ ആരോപിച്ചു. എന്നാൽ നിയമപരമായ ചില പൊരുത്തക്കേടുകൾ കണ്ടതിനാലാണ് റെയ്ഡ് നടത്താൻ അനുവദിക്കാതിരുന്നതെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. ഇത് ബംഗാൾ പൊലീസിനെ അറിയിച്ചതായും ഡൽഹി പൊലീസ് പറഞ്ഞു.

എന്നാൽ ഗുവാഹതിയിൽ ബംഗാൾ പൊലീസിനെ തടഞ്ഞിട്ടില്ലെന്നാണ് അസം പൊലീസ് പറയുന്നത്. എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തെന്നും അസം പൊലീസ് വാദിക്കുന്നു. 49 ലക്ഷം രൂപയുമായി കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഝാർഖണ്ഡ് എം.എൽ.എമാരായ ഇർഫാൻ അൻസാരി, രാജേഷ് കഛപ്, നമൻ ബിക്സൽ കൊങ്ങാരി എന്നിവർ ബംഗാൾ പൊലീസിന്റെ പിടിയിലായത്. ഇത് ഝാർഖണ്ഡിലെ ഹേമന്ദ് സോറൻ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി നൽകിയ പണമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Tags:    
News Summary - Jharkhand MLA caught with money incident: Bengal Police stopped in Delhi, Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.