ന്യൂഡൽഹി: ഝാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്കേറ്റ തിരിച്ചടി പൗരത്വഭേദഗതി നിയമത്തിനും എൻ.ആർ.സിക്കും എതിരായ ജനവിധിയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഝാർഖണ്ഡ് തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ കോൺഗ്രസ്-ജെ.എം.എം മുന്നണി അധികാരത്തിലേറുമെന്ന് ഉറപ്പായിരിക്കുകയാണ്.
പൗരത്വഭേദഗതി നിയമവും പൗരത്വ പട്ടികയും തങ്ങൾക്ക് ആവശ്യമില്ലെന്ന് ഒരു സംസ്ഥാനത്തെ ജനങ്ങൾ ജനവിധിയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ കെജ്രിവാൾ പറഞ്ഞു.
ഝാർഖണ്ഡിൽ കോൺഗ്രസ്-ജെ.എം.എം സഖ്യം 46 സീറ്റുകളിൽ മുന്നേറ്റം തുടർന്ന് അധികാരത്തിലേക്കടുക്കുകയാണ്. ബി.ജെ.പി 25 സീറ്റിലാണ് മുന്നിട്ടു നിൽക്കുന്നത്. 81 അംഗ നിയമസഭയിൽ 41 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.