റാഞ്ചി: ഝാർഖണ്ഡിൽ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. ദുംക ജില്ലയിലെ ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിലാണ് സംഭവം. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്നും 300 കിലോ മീറ്റർ അകലെയാണ് സംഭവസ്ഥലം.
ദമ്പതികളായ ടൂറിസ്റ്റുകൾ ടെന്റിൽ താമസിക്കുമ്പോഴാണ് ഒരു സംഘമാളുകളെത്തി യുവതിയെ കൂട്ടബലാത്സംഗത്തിനരയാക്കിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സന്തോഷ് കുമാർ പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അദ്ദേഹം തയാറായില്ല.
അതേസമയം, എട്ട് പേർ ചേർന്നാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയതെന്നാണ് റിപ്പോർട്ട്. ഇതിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്. യുവതിയെ പ്രദേശത്തുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
ബംഗ്ലാദേശിൽ നിന്നാണ് യുവതിയും പങ്കാളിയും ഝാർഖണ്ഡിലെത്തിയത്. ടൂവിലറിലായിരുന്നു ഇവരുടെ യാത്ര. ബിഹാർ വഴി നേപ്പാളിലേക്ക് പോകാനായിരുന്നു ഇവർ പദ്ധതിയിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഖണ്ഡിലുണ്ടായിരുന്നു ദിവസമുണ്ടായ കൂട്ടബലാത്സംഗത്തെ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.