ഡൽഹി: ഭാര്യയെയും കുഞ്ഞുങ്ങളെയും കൊന്ന് കിണറ്റിലെറിഞ്ഞ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ജാർഖണ്ഡിലെ പാലാമു ജില്ലയിലെ രാജ്ഹാര ഗ്രാമത്തിലാണ് സംഭവം. സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം.
25വയസുകാരി സോണി ദേവി, അഞ്ചുവയസായ മകൾ സമൃദ്ധി, മൂന്നുവയസായ മകൻ സംദർശി എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊലപാതക കുറ്റത്തിന് ഭർത്താവ് ആശിഷ് പാണ്ഡെയെയും നാലു ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തതായി ബിസ്രംപുർ പൊലീസ് ഒാഫിസർ സുർജിത് കുമാർ പറഞ്ഞു.
ഭാര്യയെയും കുഞ്ഞുങ്ങളെയും കാൺമാനില്ലെന്ന് ചൂണ്ടിക്കാട്ടി ആശിഷ് പാണ്ഡെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയെയും കുഞ്ഞുങ്ങളെയും താൻ തന്നെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി മൂവരെയും കൊലപ്പെടുത്തിയശേഷം ദേശീയപാത 75ന് സമീപമുള്ള കിണറ്റിലെറിഞ്ഞു. കിണറ്റിൽനിന്ന് പൊലീസ് മൃതദേഹങ്ങൾ കണ്ടെടുത്തു.
പെൺകുട്ടിയുടെ പിതാവ് ആശിഷ് പാണ്ഡെക്കെതിരെ പരാതി നൽകിയിരുന്നു. കൂടാതെ ആശിഷിെൻറ സഹോദരനും ഭാര്യയും മാതാപിതാക്കളും ശാരീരികമായും മാനസികമായും സോണി ദേവിയെ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. 2014നായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് വഴക്ക് പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.