മാവോവാദിയെ വധിച്ചു

ജാംഷഡ്പൂര്‍: തലക്ക് 15 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒഡിഷയിലും ബംഗാളിലും 25 നക്സല്‍ കേസുകളില്‍ പ്രതിയായ സുപായ് തുഡുവാണ് ഝാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ടത്. സി.ആര്‍.പി.എഫും ജില്ല സായുധ പൊലീസും സംയുക്തമായാണ് ഓപറേഷന്‍ നടത്തിയത്.

കനു മുണ്ട സ്ക്വാഡിലെ ചിലര്‍ കാട്ടില്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു തെരച്ചില്‍. മാവോവാദികള്‍ സുരക്ഷാസേനക്ക് നേരെ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചും വെടിവെക്കുകയായിരുന്നെന്നും ഇതിലാണ് സുപായ് കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. സുപായിയുടെ ഭാര്യ സൊനാലി അറസ്റ്റിലായിട്ടുണ്ട്. സൊനാലിക്കെതിരെ പത്തിലേറെ കേസുകളുണ്ട്.

 

Tags:    
News Summary - Jharkhand: Wanted Maoist commander killed in police encounter, wife held for interrogation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.