ടി.വി കാണുകയായിരുന്ന അഞ്ച് കുട്ടികളെ സ്ത്രീ കെട്ടിടത്തില്‍നിന്ന് താഴേക്കെറിഞ്ഞു

റാഞ്ചി: ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്ന അഞ്ച് കുട്ടികളെ സ്ത്രീ രണ്ടു നില കെട്ടിടത്തില്‍നിന്ന് താഴേക്കെറിഞ്ഞു. ഝാര്‍ഖണ്ഡിലെ സാഹെബ്ഗഞ്ച് ജില്ലയിലാണ് സംഭവം. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബിഹാരി ലാല്‍ മണ്ഡല്‍ ഭവന്‍ എന്ന കെട്ടിടത്തിലെ ഒരു മുറിയില്‍ പത്ത് കുട്ടികള്‍ ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്ത്രീ എത്തി അഞ്ച് കുട്ടികളെ എടുത്ത് ടെറസിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഓരോ കുട്ടികളെയും താഴേക്ക് എറിയുകയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഒരാള്‍ക്ക് പരിക്കേറ്റു.

പൊലീസെത്തി സ്ത്രീയെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അടുത്തിടെയായി യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസ് പറഞ്ഞു. കുട്ടികളുടെ കുടുംബങ്ങള്‍ യുവതിക്കെതിരെ പരാതി നല്‍കിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.