ജിഗ്നേഷ് മേവാനി ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റ്

അഹ്മദാബാദ്: ദലിത് നേതാവും ഗുജറാത്ത് നിയമസഭാംഗവുമായ ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമസഭ ​തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മേവാനിയെ പുതിയ പദവിയിൽ അവരോധിച്ചത്. പട്ടീദാർ സമരനേതാവും ഗുജറാത്ത് കോൺഗ്രസിലെ പ്രായംകുറഞ്ഞ വർക്കിങ് പ്രസിഡന്റുമായിരുന്ന ഹാർദിക് പട്ടേൽ ബി.ജെ.പിയിലേക്ക് കൂടുമാറിയതോടെയാണ് ജിഗ്നേഷിന് നറുക്കുവീണത്.

ഏഴ് വർക്കിങ് പ്രസിഡന്റുമാരി​ലൊരാളായാണ് നിയമനം. എങ്കിലും സ്വതന്ത്ര എം.എൽ.എയായ ജിഗ്നേഷ് ഇതുവരെ കോൺഗ്രസിൽ ഔദ്യോഗികമായി ചേർന്നിട്ടില്ല. അദ്ദേഹം ഉടൻ പാർട്ടിയുടെ ഭാഗമാകുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജഗ്ദീഷ് താക്കൂർ പറഞ്ഞു. ​​കേന്ദ്ര സർക്കാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ജിഗ്നേഷിന്റെ വ്യക്തിപ്രഭാവവും സ്വാധീനവും കോൺഗ്രസ് ഹൈകമാൻഡ് കണക്കിലെടുക്കുകയായിരുന്നു. പാർട്ടി നൽകുന്ന ഏത് ചുമതലയും സ്വീകരിക്കുമെന്നാണ് മേവാനി പ്രതികരിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ പാർട്ടിയിലേക്കുള്ള വരവിനെ എതിർക്കുന്ന കോൺഗ്രസിലെ ദലിത് നേതാക്കൾക്ക് പുതിയ തീരുമാനം തിരിച്ചടിയാകും.

Tags:    
News Summary - Jignesh Mevani Gujarat Congress Committee Working President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.