ഗുജറാത്തിൽ ജയിച്ചുകയറി ജിഗ്നേഷ് മേവാനി

ഗാന്ധി നഗർ: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ജിഗ്നേഷ് മേവാനി. 3857 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പിയിലെ മനിഭായ് ജെതാഭായ് വഗേലയെയാണ് തോൽപിച്ചത്. മേവാനിക്ക് 92,567 വോട്ടും വഗേലക്ക് 88,710 വോട്ടും ലഭിച്ചു. ആം ആദ്മി പാർട്ടിയിലെ ദൽപത് ഭായ് ഭാട്ടിയക്ക് 4315 വോട്ട് മാത്രമാണ് ലഭിച്ചത്.

കോൺഗ്രസിന്റെ ജനകീയ മുഖമായ മേവാനി തുടർച്ചയായ രണ്ടാം തവണയാണ് വാദ്ഗാം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോ​ൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മേവാനി പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ ദലിത് നേതാക്കളിൽ ഒരാൾ കൂടിയാണ് ജിഗ്നേഷ് മേവാനി. പട്ടികജാതി സംവരണ മണ്ഡലമായ വദ്ഗാമിൽ 90,000ത്തോളം മുസ്‍ലിം വോട്ടർമാരും 44000 ദലിത് വോട്ടർമാരുമുണ്ട്.

Tags:    
News Summary - Jignesh Mevani won in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.