ന്യൂഡൽഹി: റിലയൻസിെൻറ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ഉന്നത വിദ്യാലയത്തിനുള്ള ശ്രേഷ്ഠപദവി നേടിയെടുക്കുന്നതിന് മുകേഷ് അംബാനി നേരിട്ടിറങ്ങിയതായി റിപ്പോർട്ട്. കേന്ദ്രം നിേയാഗിച്ച എൻ. ഗോപാലസ്വാമി അധ്യക്ഷനായ സമിതിക്ക് മുമ്പാകെ, ഇനിയും തുടങ്ങാത്ത ഇൻസ്റ്റിറ്റ്യൂട്ടിെൻറ വിവരങ്ങൾ ധരിപ്പിക്കാൻ എത്തിയ എട്ടംഗ റിലയൻസ് സംഘത്തെ നയിച്ചത് മുകേഷ് അംബാനിയായിരുന്നു. കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന വിനയ്ശീൽ ഒബ്റോയിയും സംഘത്തിൽ ഉണ്ടായിരുന്നു. 2016ൽ കേന്ദ്ര ബജറ്റിൽ പദ്ധതി പ്രഖ്യാപിക്കുേമ്പാൾ വിനയ്ശീൽ ഒബ്റോയിയായിരുന്നു ഉന്നത വിദ്യാഭ്യാസ സെക്രട്ടറി.
വിദ്യാഭ്യാസ മേഖലയില്‍ തങ്ങള്‍ക്കുള്ള മുന്‍പരിചയം അംബാനി സമിതിക്കു മുമ്പാകെ വിശദീകരിച്ചു. ധീരുഭായി അംബാനി ഇൻറർ നാഷനൽ സ്കൂള്‍, 13 റിലയന്‍സ് ഫൗണ്ടേഷന് സ്കൂളുകള്‍ എന്നിവിടങ്ങളിലായി 13,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ധീരുഭായി അംബാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി, പണ്ഡിറ്റ് ദീന്‍ദയാൽ പെട്രോളിയം യൂനിവേഴ്സിറ്റി തുടങ്ങിയവ നടത്തുന്ന പരിചയം. ബംഗളൂരു െഎ.െഎ.എമ്മിെൻറ ഉപദേശക സമിതിയിൽ താൻ അംഗമാണ് തുടങ്ങിയ കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നൽകാൻ തനിക്ക് സമ്മർദമുണ്ടായിട്ടില്ലെന്ന് വിദഗ്ധ സമിതി അധ്യക്ഷനായ എൻ. ഗോപാലസ്വാമി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.