മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി ജിതേന്ദ്ര അവ്ഹാദിനെ എൻ.സി.പി തെരഞ്ഞെടുത്തു. നിലവിലെ പ്രതിപക്ഷ നേതാവ് അജിത് പവാർ കൂറുമാറി ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് തീരുമാനം. താനെ ജില്ലയിലെ മുംബ്ര-കൽവയിൽ നിന്നുള്ള എം.എൽ.എയാണ് ജിതേന്ദ്ര അവ്ഹാദ്.
അതേസമയം, 53 എൻ.സി.പി എം.എൽ.എമാരിൽ 36 പേരും അജിത് പവാറിനൊപ്പമാണെന്ന് ശരദ് പവാറിന്റെ വിശ്വസ്തനായ നേതാവ് വെളിപ്പെടുത്തി. വരും ദിവസങ്ങളിൽ എണ്ണം 46 ആയി ഉയർന്നേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതിപക്ഷ നേതൃ സ്ഥാനത്തിനൊപ്പം ചീഫ് വിപ്പ് പദവിയും പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ തനിക്ക് നൽകിയതായി ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു. എല്ലാ എം.എൽ.എമാരും തന്റെ വിപ്പ് അനുസരിക്കേണ്ടതുണ്ട്. പാർട്ടി തലവൻ ശരദ്പവാർ എം.എൽ.എമാരുടെ യോഗം വിളിച്ചു ചേർക്കുന്നതോടെ അജിത് പവാറിനൊപ്പമുള്ളവരുടെ എണ്ണം വ്യക്തമാകുമെന്നും ജിതേന്ദ്ര അവ്ഹാദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.