കശ്​മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്​മീരിലെ കുപ്​വാര ജില്ലയിൽ ഹന്ദ്വാര മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട്​ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ്​ റിപ്പോർട്ടുകൾ. ഏറ്റുമുട്ടൽ അവസാനിച്ചതായാണ്​ വിവരം. ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ഇപ്പോഴും തുടരുകയാണ്​.

അതേസമയം, ജമ്മുകശ്​മീരിലെ ഉറി മേഖലയിൽ പാകിസ്​താ​​ൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പാക്​ വെടിവെപ്പിൽ നാട്ടുകാരിൽ ഒരാൾക്ക്​ പരിക്കേറ്റിട്ടുണ്ട്​. കമൽകോട്ട ഗ്രാമത്തിലെ സൈനിക പോസ്​റ്റുകൾക്ക്​ നേരെ പാകിസ്​താൻ വെടിയുതിർക്കുകയായിരുന്നു.

രാത്രി മുഴുവൻ വെടിവെപ്പ്​ തുടർന്നതായാണ്​ റിപ്പോർട്ടുകൾ. അതിനിടെ, വ്യോമസേന വിങ്​ കമാൻഡർ അഭിനന്ദൻ വർധമാനെ വാഗാ അതിർത്തി വഴി പാകിസ്​താൻ ഇന്ന്​ ഇന്ത്യക്ക്​ കൈമാറും.

Tags:    
News Summary - J&K: 2 terrorists killed in overnight-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.