ശ്രീനഗർ: ജമ്മുകശ്മീരിൽ പുൽവാമ ജില്ലയിലെ നൈന ബത്പോരയിലെ പള്ളിയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിന് പിന്നാലെ രണ്ട് ഭീകരർ പള്ളിയിൽ അകപ്പെട്ടു. ഭീകരരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്ന ഭീകരരോട് പ്രദേശവാസികൾ മുഖേന സുരക്ഷാ സേന കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ പുറത്തുവരാൻ ഭീകരർ തയാറായിട്ടില്ല.
ഈ ആഴ്ച ജമ്മു കശ്മീരിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് മാർക്കറ്റിൽ സുരക്ഷാ സേനക്ക് നേരെയുണ്ടായ ഗ്രനേഡ് ഗ്രനേഡാക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും ഒരു പൊലീസുകാരനുൾപ്പടെ 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രനേഡാക്രമണത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനായി അന്വേഷണം തുടരുകയാണെന്ന് കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐ.ജി.പി) വിജയ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.