???????????? ???????????? ???? ????? ???? ??????????? ?????? ?????????? ??????? ???????????? ????????????? ??????????????? ?????????????

കശ്​മീരിൽ ഗർഭിണിയുടെ മൃതദേഹം റോഡിലൂടെ സ്​ട്രെച്ചറിൽ ചുമന്ന്​ കുടുംബം -VIDEO

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഗർഭിണിയുടെ മൃതദേഹം ആശുപത്രിയിൽനിന്ന്​ വീട്ടിലേക്ക്​ കൊണ്ടുപോയത്​ സ്ട്രെച്ചറിൽ. ആംബുലൻസ് നൽകാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതിനെ തുടർന്നാണിതെന്ന്​ എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്​തു. പുതപ്പിൽ പൊതിഞ്ഞ മൃതദേഹവുമായി സ്​ട്രച്ചർ തള്ളി ശൂന്യമായ റോഡിലൂടെ പോകുന്ന കുടുംബത്തി​​െൻറ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെപേർ പങ്കുവെച്ചു.

ഡോക്ടർമാരുടെ അശ്രദ്ധയാണ് മരണകാരണമെന്ന്​ യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഒരു ഡോക്ടറെയും നഴ്സിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്​തതായും അധികൃതർ പറഞ്ഞു.കുടുംബത്തിന്​ നീതി ലഭ്യമാക്കണമെന്നും ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പലയിടത്തും ആളുകൾ പ്രതിഷേധം തുടങ്ങി.

തെക്കേ കശ്മീർ ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അധികൃതരുടെ അനാസ്​ഥ മൂലം ഗർഭിണി മരിക്കുന്ന രണ്ടാമത്തെ കേസാണിത്. ഞായറാഴ്ച രാവിലെയാണ് യുവതിയെ പ്രദേശിക ആശുപത്രിയിൽ നിന്ന് വലിയ ആശുപത്രിയിലേക്ക് റഫർ ചെയ്തത്​. തുടർന്ന് അനന്ത്നാഗിലെ മെറ്റേണിറ്റി ആൻഡ് ചൈൽഡ് കെയർ ഹോസ്പിറ്റലിലേക്ക് (എംസിസിഎച്ച്) മാറ്റുകയായിരുന്നു. രണ്ട് ആശുപത്രികളിലും ചികിത്സ വൈകിയതായി കുടുംബം ആരോപിച്ചു. 

അതേസമയം, കോവിഡ്​ പരിശോധനയ്ക്ക്​ സാമ്പിൾ എടുക്കാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുമെന്ന്  ഭയന്നാണ് കുടുംബം ഇടപെട്ട്​ മൃതദേഹം വേഗം കൊണ്ടുപോയതെന്ന് അനന്ത്നാഗ്​ ഡെപ്യൂട്ടി കമ്മീഷണർ ബഷീർ അഹ്മദ് ദർ പറഞ്ഞു. പ്രാഥമിക വിവരം ഇതാണെന്നും സംഭവം ദൗർഭാഗ്യകരമാണെന്നും ദർ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞയാഴ്ച ഇരട്ടക്കുട്ടികൾക്ക്​ ജന്മം നൽകിയ യുവതിയും ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. കോവിഡ്​ ബാധിത മേഖലയിൽ നിന്ന് വന്ന ഇവർക്ക്​ വൈദ്യസഹായം നിഷേധിച്ചതായി ആരോപണം ഉയർന്നിരുന്നു. മരണപ്പെട്ട്​ ഒരു ദിവസത്തിനുശേഷം ഇവർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തിരുന്നു. മൃതദേഹത്തോട്​ അനാദരവുകാണിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.

Tags:    
News Summary - J&K Family Carrying Woman's Body On Stretcher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.