പാക് വെടിവെപ്പിൽ സൈനികൻ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ സുന്ദർബനി മേഖലയിൽ നിയന്ത്രണ രേഖക്ക് സമീപം പാകിസ്താൻ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. കരംജീത് സിങ് എന്ന സൈനികനാണ് മരിച്ചത്. മോർട്ടാർ ഷെല്ലറുകൾ ഉപയോഗിച്ചായിരുന്നു പാക് പ്രകോപനം. വെടിവെപ്പ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പുലർച്ചെ 5.30 മുതൽ പാക് സൈന്യം വെടിനിർത്തൽ ലംഘനം നടത്തുകയായിരുന്നെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച തുടങ്ങിയ പാക് പ്രകോപനം ഇന്നലെ രാത്രി വൈകി വരെ തുടർന്നിരുന്നു.

Tags:    
News Summary - J&K: One soldier killed in ceasefire violation along LoC- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.