യുവാവിനെ വാഹനത്തിൽ കെട്ടിയിട്ട സംഭവം: സൈന്യത്തിനെതിരെ പൊലീസ്​ കേസ്​

ശ്രീനഗർ: കശ്മീരി യുവാവിനെ ജീപ്പിൽ കെട്ടിയിട്ട് ‘പ്രതിരോധം’ തീർത്ത സൈന്യത്തി​െൻറ നടപടിയിൽ പൊലീസ് കേസ്. സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് സൈന്യത്തിനെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ആഴ്ചയിലെ ഉപതെരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമങ്ങളിൽ പ്രക്ഷോഭകരെ തടയാനാണ് യുവാവിനെ ജീപ്പിനു മുന്നിൽ കെട്ടിയിട്ടത്. ഫാറൂഖ് ദാർ എന്ന യുവാവിനാണ് ദാരുണ അനുഭവമുണ്ടായത്.

സംഭവത്തി​െൻറ വിഡിയോ വൈറലായതിനെ തുടർന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പൊലീസിനോട് വിശദ റിപ്പോർട്ട് തേടി. സൈന്യം ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. യുവാവിനെ തട്ടിക്കൊണ്ടുപോയതിനും ജീവന് ആപത്തുണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ചതിനുമാണ് സൈന്യത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

വോട്ട് ചെയ്ത ശേഷം സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സൈന്യം പിടികൂടി പ്രക്ഷോഭകരെ തടുക്കുന്നതിനായി ജീപ്പിൽ കെട്ടിയിട്ടതെന്ന് ദാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാരും പോളിങ്ങ് ഉദ്യോഗസ്ഥരും അടങ്ങിയ സംഘത്തെ സുരക്ഷിതമാക്കാനാണ് സൈന്യം ദാറിനെ വാഹനത്തിനു മുന്നിൽ കെട്ടിയിട്ടത്.

Tags:    
News Summary - J&K Police File FIR Against Army for Tying Man to Jeep as 'Human Shield'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.