ജി-20 ഉച്ചകോടി ജമ്മു കശ്മീരിൽ

ന്യൂഡൽഹി: 2023ലെ ജി-23 ഉച്ചകോടി ജമ്മു കശ്മീരിൽ. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരം വിദഗ്ധ അഞ്ചംഗ സമിതിയെ രൂപവത്കരിക്കുമെന്ന് ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് കുമാർ ദ്വിവേദി അറിയിച്ചു. 2022 ഡിസംബർ ഒന്ന് മുതൽ ജി-20യുടെ അധ്യക്ഷത ഇന്ത്യ വഹിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.

സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിയാകും കമ്മിറ്റിയെ നയിക്കുക.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനും ശേഷം ഇവിടെ നടക്കുന്ന ആദ്യ ഉച്ചകോടിയാണിത്. ആഗോള ജി.ഡി.പിയിൽ 80 ശതമാനവും ആഗോള വ്യാപാരത്തിൽ 75 ശതമാനവും ആഗോള ജനസംഖ്യയിൽ 60 ശതമാനവും സംഭാവന ചെയ്യുന്ന ലോകത്തെ പ്രധാന സമ്പത് ശക്തികൾ ഒന്നിക്കുന്ന സമ്മേളനമാണ് ജി-20.

Tags:    
News Summary - J&K to host G20 meetings in 2023, forms 5-member coordination panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.