ശ്രീനഗർ: ജമ്മു കശ്മീരിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിെൻറ ആദ്യ ഘട്ട വോെട്ടടുപ്പ് തിങ്കളാഴ്ച നടക്കും. 12 ജില്ലകളിലെ 422 വാർഡുകളിലേക്കാണ് വോെട്ടടുപ്പ്. ജമ്മുവിൽ 247, ജമ്മുവിൽ 149, ലഡാക്കിൽ 26 എന്നീ സീറ്റുകളാണുള്ളത്. 1283 സ്ഥാനാർഥികൾ ജനവിധി തേടും. നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്.
10, 13, 16 തീയതികളിലാണ് മറ്റു ഘട്ടങ്ങൾ. 20നാണ് വോെട്ടണ്ണൽ. മൊത്തം 1145 വാർഡുകളിലേക്ക് 2990 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടാവും. 244 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആകെയുള്ളത് 16,97,291 വോട്ടർമാരാണ്.
രാവിലെ ഏഴുമണി മുതൽ പോളിങ് തുടങ്ങും. തെരഞ്ഞെടുപ്പിെൻറ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയത്. വോെട്ടടുപ്പ് സ്ഥലങ്ങളിൽ തിങ്കളാഴ്ച അവധി നൽകിയിട്ടുണ്ട്. 13 വർഷത്തിനുശേഷമാണ് സംസ്ഥാനത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2005ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ 2010 ഫെബ്രുവരി വരെ തുടർന്നു. പിന്നീട് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.