ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതി നേരിടുന്ന ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) പ്രഫസർക്കെതിരെ വിദ്യാർഥി പ്രതിേഷധം ശക്തമാവുന്നു. സ്കൂള്‍ ഓഫ് ലൈഫ് സയൻസിലെ പ്രഫസര്‍ അതുൽ ജോഹ്രിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് വിദ്യാർഥികൾ വീണ്ടും മാർച്ച് നടത്തി. അതുൽ ജോഹ്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിലും സമരം ശക്തമാണ്. ഡൽഹി വനിത കമീഷനും വിദ്യാർഥികൾ പരാതി നൽകി. ലൈംഗികച്ചുവയോടെ സംസാരം, നോട്ടം, ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് വിദ്യാർഥിനികൾ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ലൈഫ് സയൻസ് വിഭാഗത്തിലെ ഒമ്പത് വിദ്യാർഥിനികളാണ് പരാതിക്കാർ.
കാമ്പസിൽ വാർത്തസമ്മേളനം വിളിച്ചാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി വിദ്യാർഥിനികൾ വ്യക്തമാക്കിയത്. കൂടാതെ, പൂർവ വിദ്യാർഥിനികളും അതുൽ ജോഹ്രിക്കെതിരെ സമാന പരാതിയുമായി രംഗത്തുവന്നു. എന്നാൽ, ലൈംഗികാതിക്രമ പരാതി നേരിട്ടിട്ടും അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല അധികൃതർ സ്വീകരിക്കുന്നതെന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.