ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വളപ്പിൽ നടത്തിയ നരനായാട്ടിൽ മുഖംമൂടി അഴ ിഞ്ഞ് സംഘ്പരിവാർ വിദ്യാർഥി സംഘടനയായ എ.ബി.വി.പി. രാജ്യവ്യാപകമായി കടുത്ത പ്രതിഷേ ധം ഉയർന്നപ്പോൾ തങ്ങൾക്ക് പങ്കില്ലെന്ന വാദവുമായി പിടിച്ചുനിൽക്കാൻ സംഘടന നടത് തിയ ശ്രമങ്ങൾ പൊളിഞ്ഞു. എല്ലാ തെളിവുകളും എ.ബി.വി.പിക്ക് എതിര്. ഒത്താശ ചെയ്ത ഡൽഹി പൊ ലീസും കേന്ദ്രസർക്കാറും പ്രതിക്കൂട്ടിൽ.
സർവകലാശാല വളപ്പിലും ഹോസ്റ്റലിലും പെൺ കുട്ടികൾ അടക്കമുള്ള വിദ്യാർഥികളെ മാരകായുധങ്ങൾകൊണ്ട് നേരിട്ടവർ ജെ.എൻ.യുവി ലെ എ.ബി.വി.പിക്കാർ മാത്രമല്ല, മുഖംമറച്ച് കല്ലും കുറുവടികളും ചുറ്റികയുമൊക്കെയായി എത്തിയവരിൽ ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥികളും ഗുണ്ടകളും ഉണ്ടായിരുന്നു. അക്രമവുമായി ബന്ധമില്ലെന്ന് നിഷേധിക്കുേമ്പാൾതന്നെ, എ.ബി.വി.പിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പലതാണ്.
- സംഘടിത നീക്കമാണ് എ.ബി.വി.പി നടത്തിയത്. ‘ഫ്രൻഡ്സ് ഓഫ് ആർ.എസ്.എസ്’എന്ന പേരിൽ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കി അക്രമത്തിന് ആളെക്കൂട്ടിയതിെൻറ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അതിലേക്ക് ചേർത്തവരെല്ലാം സംഘ്പരിവാർ പശ്ചാത്തലമുള്ളവരാണ്.
- അക്രമം നടത്തുന്നവരുടേതായി ഇതിനകം പുറത്തുവന്ന നിരവധി വിഡിയോ, ചിത്രങ്ങളിൽ എ.ബി.വി.പിക്കാർ കല്ലും കുറുവടിയുമായി അക്രമികൾക്കിടയിൽ നിൽക്കുന്നതുകാണാം. അവരിൽ ഒട്ടേറെ പേരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. എ.ബി.വി.പി നിർവാഹക സമിതി അംഗം വികാസ് പട്ടേൽ, ബി.എ ഒന്നാം വർഷ വിദ്യാർഥി ശിവ്പൂജൻ മണ്ഡൽ, സംസ്കൃത വിഭാഗത്തിലെ യോഗേന്ദ്ര ഭരദ്വാജ് എന്നിവർ സമൂഹ മാധ്യമം വഴി വിവരങ്ങൾ ഷെയർ ചെയ്തിരുന്നു. മണിക്കൂറുകൾക്കുശേഷം സമൂഹ മാധ്യമ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
- ഇടതു സംഘടനയിൽപെട്ടവരെ തിരഞ്ഞുപിടിച്ചാണ് ആക്രമിച്ചത്. ‘ഭാരത് മാതാ കി ജയ്’ വിളിച്ച് ഹോസ്റ്റലുകൾ അരിച്ചുപെറുക്കി അടിച്ചുതകർത്തു നീങ്ങിയവർ, കാവി ലക്ഷണമുള്ള മുറികളെല്ലാം വിട്ടുകളഞ്ഞു. ഇടതു സംഘടനയിൽപെട്ടതല്ലെന്ന് തെളിയിക്കാൻ കാവി രാഷ്ട്രീയ പുസ്തകവും മറ്റും ഉയർത്തിക്കാട്ടി തെളിവു നൽകിയാണ് ചില വിദ്യാർഥികൾ രക്ഷപ്പെട്ടത്.
- ജെ.എൻ.യു സ്റ്റുഡൻറ്സ് യൂനിയൻ പ്രസിഡൻറ് ഐഷി ഘോഷ് അടക്കം ചോരയൊലിച്ച് ആശുപ്രതിയിലെത്തിയ വിദ്യാർഥികളെല്ലാംതന്നെ ഇടതു സംഘടനക്കാർ. അവരെ രക്ഷിക്കാനെത്തിയ അധ്യാപകർക്കു നേരെയും മാരകായുധ പ്രയോഗം നടന്നു. ഡൽഹി പൊലീസിെൻറ ലാത്തിക്ക് സമാനമായ ഫൈബർ ഗ്ലാസ് ലാത്തികൾ അക്രമികളുടെ പക്കലുണ്ടായിരുന്നു.
- ഡൽഹി പൊലീസിെൻറ മൗനാനുവാദം അക്രമത്തിനുണ്ടായിരുന്നു എന്നാണ് തെളിയുന്നത്. ഗേറ്റിലുണ്ടായിരുന്ന പൊലീസിെൻറ മുന്നിലൂടെയാണ് അക്രമിസംഘം കുറുവടിയും ചുറ്റികയുമൊക്കെയായി കാമ്പസിലേക്ക് കയറിയത്. അക്രമം നടന്ന് മൂന്നുമണിക്കൂർ നേരത്തേക്ക് പൊലീസ് തിരിഞ്ഞുനോക്കിയില്ല.
- പൊലീസിെൻറ മറപറ്റി ഗുണ്ടകൾ കാമ്പസിൽ പ്രവേശിച്ച രണ്ടാമത്തെ സംഭവംകൂടിയാണിത്. അധികൃതരുടെ അനുമതിയില്ലാതെ രണ്ടാഴ്ച മുമ്പ് ജാമിഅ കാമ്പസിൽ പൊലീസ് കയറിയപ്പോൾ സംഘ്പരിവാർ ഗുണ്ടകൾകൂടി അകത്തുകടന്ന് അടിച്ചൊതുക്കൽ നടത്തിയെന്ന് ആരോപണം ഉണ്ടായിരുന്നു. ജെ.എൻ.യുവിലും ഇതുതന്നെ നടന്നു. പെൺകുട്ടികളടക്കം മൂന്നു ഡസൻ പേരാണ് തലപൊട്ടിയും മറ്റു പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.