നജീബി​െൻറ തിരോധാനം സി.ബി.​െഎ അന്വേഷിക്കണമെന്ന്​ മാതാവ്​

ന്യൂഡൽഹി: കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബി​​െൻറ തിരോധാനം സംബന്ധിച്ച കേസ്​സി.ബി​.െഎ ഏറ്റെടുക്കണമെന്ന്​മാതാവ് ഫാത്തിമ നഫീസ്​​. മകൻ തിരിച്ച്​ വരണമെന്ന്​ മാത്രമാണ്​താൻ ആഗ്രഹിക്കുന്നതെന്നും പൊലീസിന്​ അത്​ കഴിയുന്നില്ലെങ്കിൽ ദയവായി കേസ്​സി.ബി.​െഎക്ക്​ വിടണമെന്നും ഫാത്തിമ നഫീസ്​ മാധ്യമങ്ങളോട്​ പറഞ്ഞു.

ഇൗ ആവശ്യമുന്നയിച്ച്​ മാത്രമാണ്​ ഞങ്ങൾ കഴിഞ്ഞ ദിവസം ഇന്ത്യാ ഗേറ്റിനുസമീപം പ്രതിഷേധിച്ചത്​. എന്നാൽ പൊലീസ്​ തങ്ങളെ ബലം പ്രയോഗിച്ച്​ അവിടെനിന്ന്​ നീക്കം ചെയ്​തുവെന്നും ഫാത്തിമ പറഞ്ഞു.

കഴിഞ്ഞ ദിവസം കേസ്​ അന്വേഷിക്കുന്നതിൽ ഡൽഹി പൊലീസ്​ അലംഭാവം കാണിക്കുന്നെന്നാരോപിച്ച്​ ജെ.എൻ.യു വിദ്യാർഥികൾ ഇന്ത്യാ ഗേറ്റിന്​ സമീപം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിക്കിടെ നജീബി​​െൻറ മാതാവിനെ ബലം പ്രയോഗിച്ച്​ പൊലീസ്​വലിച്ചിഴക്കുകയും കസ്​റ്റിഡിയിലെടുക്കുകയും ചെയ്​തിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 15നാണ്​എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായതിന്​ ശേഷം നജീബിനെ കാമ്പസിൽ നിന്ന് ​കാണാതായത്.

 

Tags:    
News Summary - jnu najeeb's mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.