ലൈംഗിക ആരോപണ വിധേയനായ ജെ.എൻ.യു പ്രഫസർ അറസ്​റ്റിൽ

ന്യൂഡൽഹി: ലൈംഗിക ആരോപണ വിധേയനായ ജെ.എൻ.യു പ്രഫസർ അതുൽ ജോഹ് രി അറസ്​റ്റിൽ. ഡൽഹി പൊലീസാണ്​ അതുൽ ജോഹ്​രിയെ അറസ്​റ്റ്​ ചെയ്​തത്​. വൈകാതെ തന്നെ പട്യാല ഹൗസ്​ കോടതിയിൽ ​അതുലിനെ ഹാജരാക്കുമെന്നാണ്​ വിവരം. എട്ട് ലൈംഗികാരോപണ കേസുകളാണ് ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെ്യതിട്ടുള്ളത്. 

സ്കൂൾ ഓഫ് ലൈഫ് സയൻസിലെ പ്രഫസറായ അതുൽ ജോഹ് രിക്കെതിരെ മാർച്ച് 15നാണ് ഒരുപറ്റം വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയത്. തങ്ങളെ ലൈംഗികമായി അപമാനിച്ചുവെന്നും സാമ്പത്തിക അഴിമതി നടത്തി എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി. 

സ്കൂൾ ഓഫ് ലൈഫ് സയൻസിലെ ഒരു വിദ്യാർഥിനി കഴിഞ്ഞ ആഴ്ച പ്രഫസർക്കെതിരെ വാർത്താസമ്മേളനം നടത്തിയിരുന്നു. പഠിപ്പിച്ചിരുന്ന എല്ലാ വിദ്യാർഥിനികളോടും പ്രഫസർ മോശമായി സംസാരിച്ചിരുന്നുവെന്നും ഭൂരിഭാഗം വിദ്യാർഥിനികളോടും ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടിരുന്നുവെന്നും വിസമ്മതിക്കുന്നവർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിച്ചിരിന്നുവെന്നും വാർത്താസമ്മേളനത്തിൽ വിദ്യാർഥിനി ആരോപിച്ചു. ഭരണവിഭാഗത്തിലെ ചിലരുമായി കൂട്ടുചേർന്ന് ഇയാൾ സാമ്പത്തിക ക്രമക്കേട് നടത്തുന്നുണ്ടെന്നും വിദ്യാർഥിനി ആരോപിച്ചു.

എന്നാൽ, ലാബിൽ ഹാജരാകാത്തതിന് താൻ ശാസിച്ച ചില വിദ്യാർഥിനികളാണ് ആരോപണത്തിന് പിന്നിലെന്നാണ് പ്രഫസറുടെ ഭാഷ്യം.

Tags:    
News Summary - JNU professor accused of sexual misconduct detained-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.