ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ ചൊവ്വാഴ്ച ഡൽഹി പൊലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയ ജെ.എൻ.യു പ്രഫസർ അതുൽ ജോഹ്രിക്ക് മണിക്കൂറുകൾക്കകം ജാമ്യം. സ്കൂള്‍ ഓഫ് ലൈഫ് സയൻസിലെ അധ്യാപകനായ ജോഹ്രിയെ വിദ്യാർഥി പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലൈംഗിക പീഡനം അടക്കം എട്ട് വകുപ്പുകൾ ചേർത്താണ് കുറ്റപത്രം. അതേസമയം, ജോഹ്രിക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. അധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം തുടരുമെന്ന് വിദ്യാർഥി യൂനിയൻ അറിയിച്ചു. തിങ്കളാഴ്ച രാത്രി വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾ മണിക്കൂറുകൾ റോഡ് ഉപരോധിച്ചിരുന്നു. ലൈംഗികച്ചുവയോടെ സംസാരം, നോട്ടം, ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ പരാതികളാണ് വിദ്യാർഥികൾ അധ്യാപകനെതിരെ ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.