തന്നെ പോലുള്ള ഉപദേശകരുടെ ആവശ്യം ദീപികക്കുണ്ട്​ -ബാബ രാംദേവ്​

ഇന്ദോർ: ബോളിവുഡ്​ നടി ദീപിക പദുകോണി​​​െൻറ ജെ.എൻ.യു സന്ദർശനത്തിനെതിരെ ബാബ രാംദേവ്​. രാജ്യത്തെ സാമൂഹിക-രാഷ്​ ട്രീയ സാഹചര്യങ്ങൾ മനസിലാക്കി വേണം ദീപിക വലിയ തീരുമാനങ്ങളെടുക്കാൻ. തന്നെ പോ​ലുള്ള ആളുകളുടെ ഉപദേശം ​ദീപികക്ക്​ ആവശ്യമുണ്ടെന്നും രാംദേവ്​ പറഞ്ഞു.

സി.എ.എ പൗരത്വം ഇല്ലാതാക്കാനല്ല നൽകാനുള്ളതാണെന്ന്​ മോദിയും അമിത്​ ഷായും പല തവണ വ്യക്​തമാക്കിയിട്ടുണ്ട്​. എന്നിട്ടും പ്രതിഷേധങ്ങൾ നടക്കുകയാണ്​. ഇത്തരം പ്രതിഷേധങ്ങൾ ലോകത്തിന്​ മുന്നിൽ രാജ്യത്തി​​​െൻറ മുഖം വികൃതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ രണ്ട്​ കോടി അനധികൃത കുടിയേറ്റക്കാരുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടെ കുപ്പതൊട്ടിയാകാൻ ഒരു രാജ്യവും ആഗ്രഹിക്കുന്നില്ല. എൻ.ആർ.സിയെ എതിർക്കുന്നവർ അതിന്​ ബദൽ നിർദേശിക്കണം. പാക്​ അധീന കശ്​മീർ ഇന്ത്യയോടൊപ്പം കൂട്ടിച്ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - JNU row: Baba Ramdev wants Deepika Padukone to hire him as advisor-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.